Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : King Cobra

Kozhikode

ചേ​ന്ദ​മം​ഗ​ലം​വ​യ​ലി​ല്‍ രാ​ജ​വെ​മ്പാ​ല

വ​ട​ക​ര: ചോ​റോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചേ​ന്ദ​മം​ഗ​ലം വ​യ​ലി​ല്‍ രാ​ജ​വെ​മ്പാ​ല. ഇ​ന്ന​ലെ രാ​വി​ലെ തോ​ട്ടി​ല്‍ മീ​ന്‍ പി​ടി​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​നു മു​ന്നി​ലാ​ണ് രാ​ജ​വെ​മ്പാ​ല പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. തോ​ട്ടി​ലൂ​ടെ ഇ​വ​ര്‍​ക്ക​രി​കി​ലെ​ത്തി​യ പാ​മ്പ് അ​ല്‍​പ​നേ​രം നി​ന്ന ശേ​ഷം തി​രി​കെ സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ട്ടി​ല്‍ ഒ​ളി​ച്ചു.

ചേ​ന്ദ​മം​ഗ​ലം സ്വ​ദേ​ശി വി​വേ​കും സു​ഹൃ​ത്തു​ക്ക​ളും ചേ​ന്ദ​മം​ഗ​ല​ത്ത് കു​ട്ടൂ​ലി​പാ​ല​ത്തി​നു സ​മീ​പ​ത്തെ വ​യ​ലി​ല്‍ മീ​ന്‍​പി​ടി​ക്കാ​ന്‍ ചൂ​ണ്ട​യി​ടു​മ്പോ​ഴാ​ണ് ര​ണ്ടു മീ​റ്റ​റോ​ളം നീ​ള​മു​ള്ള പാ​മ്പി​നെ ക​ണ്ട​ത്.

ചേ​ര​യോ മൂ​ര്‍​ഖ​നോ ആ​വു​മെ​ന്നാ​ണ് ക​രു​തി​യ​ത്. വീ​ഡി​യോ ദൃ​ശ്യം പ​ക​ര്‍​ത്തി​യ ശേ​ഷം പി​ന്നീ​ട് നോ​ക്കി​യ​പ്പോ​ഴാ​ണ് രാ​ജ​വെ​മ്പാ​ല​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് ഇ​വ​ര്‍ ദൃ​ശ്യം ക​ണ്ണ​വ​ത്തെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് അ​യ​ച്ചു​കൊ​ടു​ത്ത് രാ​ജ​വെ​മ്പാ​ല​യാ​ണെ​ന്ന് ഉ​റ​പ്പാ​ക്കി.

 

Kerala

കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി

കാ​സ​ര്‍​ഗോ​ഡ്: പാ​ലാ​വ​യ​ല്‍ മ​ലാ​ങ്ക​ട​വി​ല്‍ നി​ന്നും കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. മ​ലാ​ങ്ക​ട​വ് ടൗ​ണി​നു സ​മീ​പം സു​നി​ല്‍ കു​ട്ട​ങ്ക​ലി​ന്‍റെ പു​ര​യി​ട​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന തോ​ട്ടി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് പാ​മ്പി​നെ ക​ണ്ട​ത്.

തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഭീ​മ​ന​ടി​യി​ലെ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ജി​ഷ്ണു, അ​നൂ​പ്, സൗ​ര​വ് എ​ന്നി​വ​ര്‍ പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, വാ​ര്‍​ഡ് അം​ഗം ജോ​ളി പേ​ണ്ടാ​നം എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി.

District News

വീ​ട്ടു​പു​ര​യി​ട​ത്തി​ലെ​ത്തി​യ രാ​ജ​വെ​മ്പാ​ല​യെ പിടികൂ‌ടി

കു​ള​ത്തൂ​പ്പു​ഴ: വീ​ട്ടു​പു​ര​യി​ട​ത്തി​ലെ​ത്തി​യ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി വ​ന​ത്തി​ൽ വ​ന​പാ​ല​ക​ർ വി​ട്ട​യ​ച്ചു. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ആ​റ്റി​നു കി​ഴ​ക്കേ​ക്ക​ര ആ​മ​ക്കു​ളം ച​തു​പ്പി​ൽ വീ​ട്ടി​ൽ ജോ​ർ​ജി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടു​കാ​ർ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ട​ത്.

വീ​ടി​നു പി​ൻ​ഭാ​ഗ​ത്തെ വി​റ​കു​പു​ര​യി​ൽ അ​ടു​ക്കി​യി​രു​ന്ന വി​റ​ക് കൂ​ട്ട​ത്തി​ന​ക​ത്താ​ണ് കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ട​ത്.

വീ​ട്ടു​കാ​ർ വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും തെ​ന്മ​ല റെ​യി​ഞ്ച് റാ​പ്പി ഡ്റെ​സ്പോ​ൺ​സ് ടീം ​സ്ഥ​ല​ത്തെ ത്തു​ക​യും ചെ​യ്തു.​ആ​ർ​ആ​ർ​ടി അം​ഗം വി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റെ ശ്ര​മ​പ്പെ​ട്ടാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ അ​രു​ൺ, ബീ​റ്റ് ഫോ​റ​സ്റ്റ​ർ ശ്യാം ​തു​ട​ങ്ങി​യ​വ​രും ചേ​ർ​ന്നു പാ​മ്പി​നെ പി​ടി​കൂ​ടി ശെ​ന്തു​രു​ണി​ വ​ന​മേ​ഖ​ല​യി​ലെ​ത്തി​ച്ച് തു​റ​ന്നു​വി​ട്ടു

 

 

Kerala

ക​ട്ടി​ലി​ന​ടി​യി​ല്‍ രാ​ജ​വെ​മ്പാ​ല; വീ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ക​ണ്ണൂ​ർ: കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ നി​ന്ന് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ക​ണ്ണൂ​ർ ആ​റ​ളം ഫാ​മി​ലെ പ​തി​നൊ​ന്നാം ബ്ലോ​ക്കി​ലെ കെ.​സി.​കേ​ള​പ്പ​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് അ​തി​സാ​ഹ​സി​ക​മാ​യി രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്ന​ര​യോ​ടെ ക​ട്ടി​ലി​ന​ടി​യി​ൽ നി​ന്ന് അ​സ്വാ​ഭാ​വി​ക ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് ഭീ​മ​ൻ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ട​ത്. നേ​ര​ത്തെ​യും ശ​ബ്ദം കേ​ട്ടെ​ങ്കി​ലും വീ​ട്ടു​കാ​ർ കാ​ര്യ​മാ​ക്കി​യി​രു​ന്നി​ല്ല.

പി​ന്നീ​ട് അ​സ്വാ​ഭാ​വി​ക ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് പ​ത്തി​വി​ട​ർ​ത്തി നി​ൽ​ക്കു​ന്ന പാ​മ്പി​നെ ക​ണ്ട​ത്. തുടർന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up